News Flash
X
41-ാമത് ഗള്‍ഫ് ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ചിത്രങ്ങള്‍ വൈറല്‍

41-ാമത് ഗള്‍ഫ് ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ചിത്രങ്ങള്‍ വൈറല്‍

personSJ access_timeMonday January 4, 2021
HIGHLIGHTS
ഇതാദ്യമായാണ് ചരിത്രപ്രസിദ്ധമായ അല്‍ഉല ഒരു രാജ്യാന്തര സമ്മേളനത്തിന് വേദിയാകുന്നത്.

റിയാദ്: 41-ാമത് ഗള്‍ഫ് ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. സൗദിയില്‍ ഗിന്നസ് റെക്കോഡ് നേടിയ ആഗോള പ്രശസ്തമായ അല്‍ഉലാ പുരാവസ്തു കേന്ദ്രത്തിലെ ‘മറായ ഹാളി’ലാണ് നാളെ ഉച്ചകോടി നടക്കുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ സ്ഥാനം പിടിച്ച, ചില്ലുഭിത്തികൊണ്ട് നിര്‍മിച്ച പടുകൂറ്റന്‍ ഹാളിലാണ് ഇത്തവണത്തെ ഉച്ചകോടിക്ക് വേദിയൊരുക്കുന്നതെന്ന വാര്‍ത്ത സൗദി പത്രങ്ങളും ടെലിവിഷനും വന്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാദ്യമായാണ് ചരിത്രപ്രസിദ്ധമായ അല്‍ഉല ഒരു രാജ്യാന്തര സമ്മേളനത്തിന് വേദിയാകുന്നത്.

‘ഹാര്‍ട്ട് ഓഫ് ദ വേള്‍ഡ്’എന്ന വാക്യവും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ഒപ്പും അടങ്ങിയ വലിയൊരു കല്ല് ഹാളിനുള്ളില്‍ സ്ഥാപിച്ചിട്ടുണ്ട്. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് എല്ലാ അംഗരാഷ്ട്രങ്ങള്‍ക്കും ക്ഷണം അയച്ചു കഴിഞ്ഞു. അതേസമയം ഉച്ചകോടി നടക്കാന്‍ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായ ഈ മേഖലയുടെ മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

SHARE :
folder_openTags
content_copyCategory