Tuesday, May 18, 2021
Home Newsfeed മാസപ്പിറവി ദൃശ്യമായില്ല; നോമ്പ് തുടങ്ങുക ചൊവ്വാഴ്ച്ചയെന്ന് സൗദി

മാസപ്പിറവി ദൃശ്യമായില്ല; നോമ്പ് തുടങ്ങുക ചൊവ്വാഴ്ച്ചയെന്ന് സൗദി

ദോഹ: ഇന്ന് മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ റമദാന്‍ 1 ചൊവ്വാഴ്ച്ച ആയിരിക്കുമെന്ന് സൗദി സുപ്രീം കോര്‍ട്ട് അറിയിച്ചു. ഇന്ന് മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കണമെന്ന് സൗദി സുപ്രിം കോര്‍ട്ടും ഖത്തര്‍ ഔഖാഫ് മാസപ്പിറവി നിരീക്ഷണ സമിതിയും അറിയിച്ചിരുന്നു. എന്നാല്‍, രാജ്യത്ത് എവിടെയും ഇന്ന് മാസപ്പിറവി ദൃശ്യമായില്ലെന്ന് സൗദി സുപ്രിം കോടതി അറിയിച്ചു. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ സാധാരണ ഗതിയില്‍ സൗദി പ്രഖ്യാപനത്തെയാണ് പിന്തുടരാറുള്ളത്. എന്നാല്‍, ഇക്കാര്യത്തില്‍ മറ്റു രാജ്യങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

 

 

Most Popular