Saturday, July 24, 2021
Home Newsfeed റിയാദില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്

റിയാദില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്

റിയാദ്: റിയാദിന് പടിഞ്ഞാറ് റിങ് റോഡില്‍ ട്രക്കും ബസും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച വൈകിട്ടാണു റിയാദ് എക്‌സിറ്റ് 28 ല്‍ അപകടം ഉണ്ടായത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. വിവരമറിഞ്ഞ ഉടനെ വിവിധ യൂണിറ്റ് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ആവശ്യമായ കാര്യങ്ങള്‍ ചെയ്തതായി റിയാദ് മേഖല റെഡ് ക്രസന്റ് അതോറിറ്റി വക്താവ് യാസര്‍ അല്‍ ജലാജെല്‍ പറഞ്ഞു. പരിക്കേറ്റവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല.

 

Most Popular