Tuesday, September 21, 2021
Home Gulf Saudi Arabia സൗദിയില്‍ സൈക്കിളില്‍ കാറിടിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു

സൗദിയില്‍ സൈക്കിളില്‍ കാറിടിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു

റിയാദ്: കാര്‍ ഇടിച്ച് സൈക്കിള്‍ യാത്രക്കാരനായ തിരുവനന്തപുരം സ്വദേശി സൗദിയില്‍ മരിച്ചു. ഹോത്താസുദൈറില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. ഇസ്തിറാഹയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അബ്ദുല്‍ മജീദ് (45) ആണ് മരിച്ചത്.

അബ്ദുറഷീദ് – ഫാത്തിമ ബീവി ദമ്പതികളുടെ മകനാണ്. ഷീജയാണ് ഭാര്യ. അജ്മല്‍, അമീന മക്കളാണ്. ഖബറടക്ക നടപടികള്‍ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരിയുടെയും ജനറല്‍ കണ്‍വീനര്‍ ശറഫ് പുളിക്കലിന്റെയും നേതൃത്വത്തില്‍ നടന്നു വരുന്നു.

Most Popular