Thursday, June 17, 2021
Home Newsfeed സൗദിയില്‍ വാഹനാപകടം; രണ്ട് മലപ്പുറം സ്വദേശികള്‍ മരിച്ചു

സൗദിയില്‍ വാഹനാപകടം; രണ്ട് മലപ്പുറം സ്വദേശികള്‍ മരിച്ചു

റിയാദ്: റിയാദിനടുത്ത് അല്‍റെയ്നില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം ജില്ലയിലെ ചെമ്മാട് പന്താരങ്ങാടി വലിയപീടിയേക്കല്‍ മുഹമ്മദ് അലിയുടെ മകന്‍ മുഹമ്മദ് വസീം (34), വലിയ പീടിയേക്കല്‍ മുബാറക്കിന്റെ മകന്‍ മുഹമ്മദ് മുനീബ് (29) എന്നിവരാണ് മരിച്ചത്.

ദമ്മാമില്‍ നിന്ന് പെരുന്നാള്‍ ദിവസം അബഹയിലേക്ക് പോയി തിരിച്ചുവരുമ്പോഴാണ് റിയാദ് ബിശ റോഡില്‍ അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാറുമായി എതിരെ വന്ന കാര്‍ ഇടിച്ചായിരുന്നു അപകടം. ഇരുവരും സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. മൃതദേഹങ്ങള്‍ അല്‍റെയ്ന്‍ ആശുപത്രിയിലേക്ക് മാറ്റി. കാറിലുണ്ടായിരുന്ന മറ്റൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ALSO WATCH

 

Most Popular