Saturday, June 19, 2021
Home Newsfeed സൗദിയില്‍ പ്രവാസിയായ കോഴിക്കോട് സ്വദേശി നാട്ടില്‍ കിണറ്റില്‍ വീണു മരിച്ചു

സൗദിയില്‍ പ്രവാസിയായ കോഴിക്കോട് സ്വദേശി നാട്ടില്‍ കിണറ്റില്‍ വീണു മരിച്ചു

കോഴിക്കോട്: സൗദിയിലെ റിയാദില്‍ പ്രവാസിയായ കോഴിക്കോട് പൂനൂര്‍ സ്വദേശി നാട്ടില്‍ കിണറ്റില്‍ വീണു മരിച്ചു. കോളിക്കല്‍ അബൂബക്കര്‍ സിദ്ദീഖാണ് മരിച്ചത്. വീടിന് പിറകില്‍ പുതുതായി വാങ്ങിയ സ്ഥലത്ത് കിണറിന്റെ പണി നടക്കുന്നത് കാണാന്‍ സഹോദരനോടൊപ്പം പോയതായിരുന്നു. ഈ സമയത്ത് കാല്‍ വഴുതി ആഴമുള്ള കിണറില്‍ വീഴുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

പൂനൂര്‍ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ റിയാദ് ചാപ്റ്റര്‍ പ്രസിഡന്റായിരുന്നു. റിയാദ് പീസ് ഇന്ത്യാ പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു.
ALSO WATCH

Most Popular