Friday, June 18, 2021
Home Newsfeed റിയാദില്‍ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി

റിയാദില്‍ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി

റിയാദ്: ഹൃദയാഘാതത്തെത്തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി. മാവിലായിയില്‍ മുണ്ടയോട് സ്വദേശി ജയപ്രകാശ് (62) ആണ് മരിച്ചത്. 25 വര്‍ഷമായി സൗദിയില്‍ ഡ്രാഫ്റ്റ്സ്മാന്‍ ജോലി ചെയ്തുവരികയായിരുന്നു.

കേളി കലാസാംസ്‌കാരിക വേദിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. കൂത്തുപറമ്പ് പഴയ നിരത്തിലെ പരേതരായ കെ.സി കൃഷ്ണന്റെയും പീറ്റക്കണ്ടി മാധവിയുടേയും മകനാണ്. ഭാര്യ: ശ്രീജ. മക്കള്‍: സാരംഗ്, സാന്ത്വന. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്.

Most Popular