Sunday, June 20, 2021
Home News ഇടതുപക്ഷ സർക്കാരിന്റെ സത്യപ്രതിജ്ഞ ആഘോഷിച്ച് റിയാദ് കേളി കലാസാംസ്‌കാരിക വേദി

ഇടതുപക്ഷ സർക്കാരിന്റെ സത്യപ്രതിജ്ഞ ആഘോഷിച്ച് റിയാദ് കേളി കലാസാംസ്‌കാരിക വേദി

റിയാദ് : ഇടതുപക്ഷ ജനാതിപത്യ മുന്നണി രണ്ടാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞ റിയാദ് കേളി കലാസാംസ്‌കാരിക വേദി ആഘോഷിച്ചു. കേളിയുടെ കേന്ദ്രസമിതി ഓഫീസിലും വിവിധ ഏരിയ കമ്മിറ്റി കേന്ദ്രങ്ങളിലും നടന്ന ആഘോഷ ചടങ്ങിൽ കേളിയുടെ നിരവധി പ്രവർത്തകർ സംബന്ധിച്ചു. ചുവന്ന വസ്ത്രങ്ങളും ഷാളുകളും അണിഞ്ഞും, മധുര പലഹാരങ്ങൾ വിതരണം ചെയ്തുമാണ് എൽഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ആഘോഷിച്ചത്.

കേളി കേന്ദ്ര സമിതി ഓഫീസിൽ ബത്ത ഏരിയ പ്രസിഡന്റ് സി.ടി.പ്രകാശന്റെ അധ്യക്ഷതയിൽ നടന്ന ആഘോഷ ചടങ്ങിൽ ഏരിയ സെക്രട്ടറി പ്രഭാകരൻ കണ്ടോന്താർ, ബ്രാഞ്ച് കൺവീനർ അനിൽ അറക്കൽ എന്നിവർ സംസാരിച്ചു. കേളി ആക്ടിംഗ് സെക്രട്ടറി ടി.ആർ സുബ്രഹ്മണ്യൻ, കേന്ദ്ര രക്ഷാധികാരി സമിതി അംഗം ഗോപിനാഥൻ വേങ്ങര, കേളി വൈസ് പ്രസിഡണ്ട് സുരേന്ദ്രൻ കൂട്ടായി, കേന്ദ്ര സമിതി അംഗം സെൻ ആന്റണി, നിരവധി കേളി പ്രവർത്തകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ആഘോഷ ചടങ്ങിനു ശേഷം ചടങ്ങിൽ സംബന്ധിച്ചവർക്കും കേന്ദ്രസമിതി ഓഫീസ് പരിസരങ്ങളിലുള്ളവർക്കും ബിരിയാണിയും പായസവും വിതരണം ചെയ്തു

Most Popular