Sunday, May 16, 2021
Home Gulf Saudi Arabia റിയാദ് കേളി തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു

റിയാദ് കേളി തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു

റിയാദ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി കരസ്ഥമാക്കിയ ചരിത്ര വിജയത്തില്‍ റിയാദ് കേളി കലാ സാംസ്‌കാരിക വേദി ആഹ്ലാദ സദസ്സ് സംഘടിപ്പിച്ചു.

റിയാദ് കേളി ഓഫീസില്‍ നിന്ന് ആരംഭിച്ച ആഘോഷ ചടങ്ങില്‍ കേളിയുടെ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. കേളി പ്രവര്‍ത്തകര്‍ റിയാദ് ബത്ഹയില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.

ഇടതുപക്ഷത്തിന്റെ ചരിത്ര വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി രണ്ടാം ഘട്ടത്തില്‍ 2000 ഡോസ് വാക്‌സിന്‍ കൂടി കേളി കേരള സര്‍ക്കാരിന് സംഭാവന ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 1000 ഡോസ് വാക്‌സിനുള്ള 4 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേളി സംഭാവന ചെയ്തത്.

Most Popular