Tuesday, July 27, 2021
Home Gulf Saudi Arabia റിയാദിലെ കെഎംസിസി നേതാവ് അഷ്‌റഫ് മേപ്പാടി കൊവിഡ് ബാധിച്ചു മരിച്ചു

റിയാദിലെ കെഎംസിസി നേതാവ് അഷ്‌റഫ് മേപ്പാടി കൊവിഡ് ബാധിച്ചു മരിച്ചു

റിയാദ്: റിയാദ് കെഎംസിസി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറിയും സാമൂഹിക പ്രവര്‍ത്തനുമായ വയനാട് മേപ്പാടി മുക്കില്‍ പീടിക വട്ടപ്പറമ്പില്‍ അശ്റഫ് (48) നിര്യാതനായി. കോവിഡ് സ്ഥിരീകരിച്ച് റിയാദിലെ സനദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സനയ്യയില്‍ സ്പെയര്‍പാര്‍ട്സ് കടയിലായിരുന്നു ജോലി. നബീസയാണ് ഉമ്മ. ഭാര്യ: ആമിനക്കുട്ടി. മക്കള്‍: അഫസല്‍, ഹര്‍ഷിയ, ഹനാ ശലഭി. സഹോദരന്‍ യൂനുസ് റിയാദിലുണ്ട്.

നിര്യാണത്തില്‍ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി, റിയാദ് വയനാട് ജില്ല കെഎംസിസി അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് പി സി അലി, ട്രഷറര്‍ റഫീഖ് കൂളിവയല്‍, അബ്ദുറഹ്മാന്‍ കമ്പളക്കാട്, ശറഫു കുമ്പളാട് തുടങ്ങിയവര്‍ അനുശോചിച്ചു.

riyadh kmcc leader ashraf meppadi death


 

Most Popular