Sunday, September 26, 2021
Home Gulf Saudi Arabia റിയാദ്-കോഴിക്കോട് വിമാനവും ഷെഡ്യൂള്‍ മാറ്റി

റിയാദ്-കോഴിക്കോട് വിമാനവും ഷെഡ്യൂള്‍ മാറ്റി

റിയാദ്: നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്കായി നാളെ റിയാദില്‍ നിന്ന് ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക വിമാനം മറ്റന്നാളത്തേക്കു മാറ്റി. നാളെ പോകാമെന്ന് എംബസിയില്‍ നിന്ന് വിളിച്ചറിയിച്ചവര്‍ റിയാദ് എയര്‍ ഇന്ത്യ ഓഫിസില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.

ദോഹ-കൊച്ചി വിമാനം ഒമ്പതിലേക്ക് മാറ്റിയിട്ടുണ്ട്. സാങ്കേതിക കാരണങ്ങളാണ് വിമാന സമയം മാറ്റാന്‍ കാരണമായി പറയുന്നത്. മുന്നൊരുക്കങ്ങളൊന്നും ഇല്ലാതെയാണ് വിമാന ഷെഡ്യൂള്‍ പ്രഖ്യാപിച്ചതെന്നാണു മനസ്സിലാവുന്നത്.

riyadh kozhikkode air india flight rescheduled


 

Most Popular