Sunday, July 25, 2021
Home Gulf Saudi Arabia റിയാദില്‍ വാഹനത്തില്‍ നിന്നു വീണ സാധനങ്ങള്‍ എടുക്കാന്‍ റോഡ് മുറിച്ചു കടക്കവേ തിരുവനന്തപുരം സ്വദേശി മരിച്ചു

റിയാദില്‍ വാഹനത്തില്‍ നിന്നു വീണ സാധനങ്ങള്‍ എടുക്കാന്‍ റോഡ് മുറിച്ചു കടക്കവേ തിരുവനന്തപുരം സ്വദേശി മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ റൗദയിലുണ്ടായ വാഹനാപകടത്തില്‍ നെയ്യാറ്റിന്‍കര സ്വദേശി മരിച്ചു. വെള്ളറട സ്വദേശി കൊടുവറത്തല വീട്ടില്‍ ശശികുമാര്‍ (53) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. 22 വര്‍ഷമായി റിയാദില്‍ കര്‍ട്ടന്‍ കടയിലെ തൊഴിലാളിയായിരുന്നു. കര്‍ട്ടന്‍ സാമഗ്രികളുമായി പോകുന്ന വഴിയില്‍ വാഹനത്തില്‍ നിന്ന് സാധനങ്ങള്‍ റോഡില്‍ വീഴുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട സൗദി പൗരന്‍ വിളിച്ചുപറഞ്ഞതനുസരിച്ച് അതെടുക്കാന്‍ പെട്ടെന്ന് വണ്ടി നിര്‍ത്തി റോഡ് ക്രോസ് ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത്.

ആശുപത്രിയിലേക്കുള്ള വഴിയിലാണ് മരിച്ചത്. നിര്‍ധന കുടുംബത്തില്‍പ്പെട്ട ശശികുമാറിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കായി സുഹൃത്തുക്കളും കമ്പനിയും രംഗത്തുണ്ട്.

Most Popular