Monday, June 21, 2021
Home Newsfeed റിയാദ് മുജാഹിദ് ഗേള്‍സ് മൂവ്‌മെന്റ് സെക്രട്ടറി ഹസീന ടീച്ചര്‍ നിര്യാതയായി

റിയാദ് മുജാഹിദ് ഗേള്‍സ് മൂവ്‌മെന്റ് സെക്രട്ടറി ഹസീന ടീച്ചര്‍ നിര്യാതയായി

റിയാദ്: റിയാദ് മുജാഹിദ് ഗേള്‍സ് മൂവ്മെന്റ്(എംജിഎം) ജനറല്‍ സെക്രട്ടറിയും റിയാദ് സലഫി മദ്റസ അധ്യാപികയുമായ ഹസീന ടീച്ചര്‍ കോട്ടക്കല്‍(48) നിര്യാതയായി. റിയാദ് അല്‍ ഈമാന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഇരുപത്തി മൂന്നു വര്‍ഷമായി റിയാദിലുള്ള ഇവര്‍ നാട്ടില്‍ പോകാനുള്ള ഒരുക്കം നടത്തുമ്പോഴാണ് അസുഖബാധിതയായത്.

എംജിഎം റിയാദ് സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി, തഹ്ഫീലുല്‍ഖുര്‍ആന്‍ ഈവനിംഗ് ഷിഫ്റ്റ് അധ്യാപിക, എംജിഎം ശരീഅ കോഴ്സ് കോഡിനേറ്റര്‍, ഹദീസ് കോഴ്സ് കോഡിനേറ്റര്‍, സലഫി മദ്രസ സീനിയര്‍ അധ്യാപിക, വനിതാ വിംഗ് ദഅവാ വിഭാഗത്തിലെ പ്രധാന പ്രബോധക തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഭര്‍ത്താവ്: അബ്ദൂല്‍ അസീസ് കോട്ടക്കല്‍. മക്കള്‍: അബ്ദുല്‍ ഹസീബ്, അദീബ്, യാര, അബാന്‍. നടപടി ക്രമങ്ങളുമായ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് രംഗത്തുണ്ട്. ഖബറടക്കം റിയാദില്‍ നടക്കും,

 

Most Popular