
റിയദ് ടാക്കീസ് – ആർ സി സി ചാമ്പ്യൻസ് ട്രോഫി സ്പാർകൻസ്സിന്
HIGHLIGHTS
ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരനായി സ്പാർകൻസിന്റെ പ്രണവിനെ തിരഞ്ഞെടുത്തു.
റിയാദ്: റിയാദ് ടാക്കിസ് വിന്നേഴ്സ് ട്രോഫിക്കും റണ്ണേഴ്സ് ട്രോഫിക്കും, ആർ സി സി വിന്നേഴ്സ് പ്രൈസ് മണിക്കും, എം എസ് സ്പോർട്സ് റണ്ണേഴ്സ് പ്രൈസ് മണിക്കും വേണ്ടി റോയൽ ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിച്ച ചാമ്പ്യൻസ് ട്രോഫി സീസൺ ഒന്നിൽ സ്പാർകൻസ് ക്രിക്കറ്റ് ക്ലബ് ജേതാക്കളായി.
ഫൈനൽ മത്സരത്തിൽ ശക്തരായ ഹാട്രിക് ക്രിക്കറ്റ് ക്ലബ്ബിനെയാണ് പരാജയപ്പെടുത്തിയത്, വാശിയേറിയ മത്സരത്തിൽ നിശ്ചിത പത്ത് ഓവറിൽ സ്പാർക്കൻസ് 99 /7 റൺസ് എടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹാട്രിക്ക് ക്രിക്കറ്റ് ക്ലബിന്, സ്പാർക്കൻസിന്റെ മികച്ച ബൗളിംഗിന് മുന്നിൽ 82 /9 റൺസ് എടുക്കാനെ സാധിച്ചുള്ളൂ.
ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരനായി സ്പാർകൻസിന്റെ പ്രണവിനെ തിരഞ്ഞെടുത്തു. ടൂർണമെന്റിലെ മികച്ച കളിക്കാരനായി ഹിഷാം ഹാട്രിക് ക്രിക്കറ്റ് ക്ലബ്ബ്, മികച്ച ബാറ്റ്സ്മാനായി റിയാസ് ഹാട്രിക് ക്രിക്കറ്റ് ക്ലബ്ബ്, മികച്ച ബൗളറായി ഹിഷാം ഹാട്രിക് ക്രിക്കറ്റ് ക്ലബ്ബ് എന്നിവരെ തിരഞ്ഞെടുത്തു.
ജെതാക്കൾക്കുള്ള ട്രോഫികൾ നവാസ് ഒപ്പീസ് റിയാദ് ടാക്കിസ് പ്രസിഡണ്ട്, ഷൈജു പച്ച റിയാദ് ടാക്കീസ്, നാസർ ചേലേബ്ര ആർ സി സി മാനേജർ, ജബ്ബാർ പൂവാർ റിയാദ് ടാക്കീസ്, കുനാൾ സിംഗ്, സാജൻ കൃഷ്ണൻകുട്ടി തുടങ്ങിയവർ നിർവഹിച്ചു.
ഡിസംബർ 4 മുതൽ ശിഫ ഫവാസ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ആരംഭിച്ച ടൂർണമെന്റിൽ റിയാദിലെ മികച്ച 16 ടീമുകളാണ് മാറ്റുരച്ചത്.
നാസർ ചേലേബ്ര , ഷിയാസ് ഹസ്സൻ, അനൂപ് , വരുൺ, വിഘ്നേഷ്, അഫ്ഹാസ്, ഷാനവാസ്, ഷഫീക് പാറയിൽ , ഷബീർ , ഷിനാസ്, ഉദയ് അഷ്റഫ്, നൗഷാദ്, ഷമീൽ, ജാബിർ, ഷഹിൻ, ജിതേഷ്, ബിൻസ്, ഹുസൈൻ, മുബാറക്, ബാസിൽ, മുനീർ തുടങ്ങിയവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.