Sunday, June 20, 2021
Home Gulf Saudi Arabia മരണം പത്ത്: സൗദിയില്‍ പുതുതായി കോവിഡ് ബാധിച്ചത് 1701 പേര്‍ക്ക്

മരണം പത്ത്: സൗദിയില്‍ പുതുതായി കോവിഡ് ബാധിച്ചത് 1701 പേര്‍ക്ക്

റിയാദ്: 9 വിദേശികളടക്കം വെള്ളിയാഴ്ചയും സൗദി അറേബ്യയില്‍ പത്ത് പേര്‍ കോവിഡ് ബാധിച്ചു മരണപ്പെട്ടു. ഇതോടെ സൗദിയില്‍ മരിച്ചവരുടെ എണ്ണം 219 ആയി. പുതുതായി രോഗം ബാധിച്ചത് 1701 പേര്‍ക്കാണ്.

ഇതുവരെ സൗദിയില്‍ രോഗബാധിതരായവര്‍ 35432 പേരാണെന്നും ആരോഗ്യ വകുപ്പ് വക്താവ് പറഞ്ഞു. 9120 പേരുടെ അസുഖം പൂര്‍ണ്ണമായും ഭേദമായി. മക്കയിലും ജിദ്ദയിലും 4 പേര്‍ വീതവും റിയാദിലും മദീനയിലും ഓരോരുത്തരുമാണ് മരണപ്പെട്ടത്. 1322 പേര്‍ക്കാണ് പുതുതായി രോഗം സുഖപ്പെട്ടത്.

മദീന 308, മക്ക 246, ജിദ്ദ 373, റിയാദ് 142, ദമ്മാം 130, ഖോബാര്‍ 41, ജുബൈല്‍ 122, ബേഷ് 75, ഹൊഫൂഫ് 68, തായിഫ് 62, ബിഷ 29, യാമ്പു 23 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിലെ രോഗികളുടെ കണക്ക്.


 

Most Popular