Thursday, September 23, 2021
Home Gulf Saudi Arabia സൗദിയില്‍ കോവിഡ് ബാധിച്ച് 10 പ്രവാസികള്‍ മരിച്ചു; 2691 പേര്‍ക്ക് രോഗബാധ

സൗദിയില്‍ കോവിഡ് ബാധിച്ച് 10 പ്രവാസികള്‍ മരിച്ചു; 2691 പേര്‍ക്ക് രോഗബാധ

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് ബാധിച്ച് 10 പേര്‍ മരിച്ചു. 2691 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 62545 ആയി. ബുധനാഴ്ച മരിച്ചവരെല്ലാം വിദേശികളാണ്. ഇതില്‍ ഏഴുപേര്‍ ജിദ്ദയിലും മൂന്നുപേര്‍ മക്കയിലുമാണ്. 33നും 95നും ഇടയില്‍ പ്രായമുള്ളവരാണ് ഇവര്‍. ഇതോടെ ആകെ മരണ സംഖ്യ 339 ആയി. 1844 പേര്‍ പുതുതായി സുഖം പ്രാപിച്ചു. രോഗമുക്തരുടെ എണ്ണം 33478 ആയി.

പുതിയ രോഗികളില്‍ 26 ശതമാനം സ്ത്രീകളും 10 ശതമാനം കുട്ടികളുമാണ്. യുവാക്കള്‍ മൂന്ന് ശതമാനവും. പുതിയ രോഗബാധിതരില്‍ സൗദി പൗരന്മാരുടെ എണ്ണം 40 ശതമാനമാണ്. രോഗികളെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീല്‍ഡ് സര്‍വേ 32ാം ദിവസത്തിലെത്തി. വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കല്‍ ടീമിന്റെ പരിശോധനക്ക് പുറമെ ആളുകളെ ഫോണ്‍ ചെയ്ത് വിളിച്ചുവരുത്തി പരിശോധന നടത്തുന്ന റാണ്ടം ടെസ്റ്റിങ്ങും നടക്കുന്നു.

മക്കയില്‍ 144ഉം ജിദ്ദയില്‍ 102ഉം ആയി മരണസംഖ്യ. കോവിഡ് ബാധിച്ച ചെറുതും വലുതുമായ സൗദി പട്ടണങ്ങളുടെ എണ്ണം 140 ആയി.

Most Popular