Thursday, September 23, 2021
Home Newsfeed സൗദിയില്‍ കോവിഡ് രോഗികളില്‍ 55 ശതമാനവും സ്ത്രീകള്‍

സൗദിയില്‍ കോവിഡ് രോഗികളില്‍ 55 ശതമാനവും സ്ത്രീകള്‍

റിയാദ്: രാജ്യത്തെ കോവിഡ് കേസുകളില്‍ 55 ശതമാനവും സ്ത്രീകളിലാണെന്ന് ആരോഗ്യ സഹമന്ത്രി ഡോ.മുഹമ്മദ് അല്‍ അബ്ദുല്‍ അലി വ്യക്തമാക്കി. ഈ വര്‍ഷത്തിന്റെ തുടക്കത്തിലുള്ളതിനേക്കാള്‍ ഉയര്‍ന്ന തോതില്‍ കേസുകള്‍ വര്‍ദ്ധിച്ചതായി എപ്പിഡെമോളജിക്കല്‍ സൂചകങ്ങള്‍ കാണിക്കുന്നുവെന്ന് ദിവസേനയുള്ള പത്രസമ്മേളനത്തില്‍ അബ്ദുല്‍ അലി പറഞ്ഞു. അതേസമയം രോഗം വശളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീകളുടെ എണ്ണത്തിലും വര്‍ധനയുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

വാക്‌സിനുകളുടെ ഫലപ്രാപ്തിയും സുരക്ഷയും കൂടുതലാണെന്നും വാക്‌സിന്‍ സ്വീകരിക്കാന്‍ എല്ലാവരും മുന്നോട്ട് വരാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ സ്ത്രീകള്‍ക്കിടയില്‍ പ്രതിരോധ കുത്തിവയ്പ്പ് പ്രതീക്ഷിച്ചതിലും താഴെയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചത് മുതല്‍ ഞായറാഴ്ച വരെ നല്‍കിയ ഡോസുകളുടെ എണ്ണം 7,069,257ല്‍ എത്തിയെന്ന് ഡോ. അബ്ദുല്‍ അലി പറഞ്ഞു. രാജ്യത്ത് ഇതുവരെ 6.2 ദശലക്ഷത്തിലധികം ആളുകള്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി.

 

Most Popular