Monday, June 14, 2021
Home Gulf Saudi Arabia റിയാദില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ചു മരിച്ചു; ആകെ മരണം 329; രോഗബാധിതര്‍ 59854

റിയാദില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ചു മരിച്ചു; ആകെ മരണം 329; രോഗബാധിതര്‍ 59854

ഷക്കീബ് കൊളക്കാടന്‍

റിയാദ്: സൗദിയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. റിയാദിലെ ദാറുശ്ശിഫാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശി കാരിയാങ്കണ്ടി ഇസ്മായില്‍ (56) ആണ് ചൊവ്വാഴ്ച്ച മരിച്ചത്. കോവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ബത്തയിലെ ഗുറാബി സ്ട്രീറ്റില്‍ താമസിച്ചിരുന്ന ഇസ്മായിലിനെ സാമൂഹ്യ പ്രവര്‍ത്തകനായ മെഹബൂബ് കണ്ണൂര്‍ ആണ് ആശുപത്രിയില്‍ എത്തിച്ചിരുന്നത്. ഇസ്മായില്‍ ബത്തയിലെ ഒരു ജനറല്‍ സര്‍വീസ് ഓഫീസില്‍ ആണ് ജോലി ചെയ്തിരുന്നത്.

സൗദിയില്‍ ചൊവ്വാഴ്ച 9 പേര്‍ കൂടി മരണപ്പെട്ടതോടെ ആകെ മരണം 329 ആയി. മരിച്ചവരെല്ലാം വിദേശികളാണ്. മക്കയില്‍ ആറും ദമ്മാമില്‍ രണ്ടും റിയാദില്‍ ഒരാളുമാണ് മരണപ്പെട്ടത്. 35 ശതമാനം സൗദി പൗരന്മാര്‍ക്കും 65 ശതമാനം വിദേശികള്‍ക്കുമാണ് പുതുതായി രോഗം ബാധിച്ചത്. 2509 പേര്‍ക്ക് പുതുതായി രോഗം പിടിപെട്ടു. 2886 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ രാജ്യത്ത് ഇനി 27,891 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 251 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യ വകുപ്പ് വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അല്‍ ആലി പറഞ്ഞു.

രാജ്യത്ത് ഇതുവരെ 6,18,084 ടെസ്റ്റുകള്‍ നടത്തി. 31 ദിവസം പിന്നിട്ട ഫീല്‍ഡ് സര്‍വ്വേയില്‍ പുതുതായി കണ്ടെത്തിയ രോഗികള്‍ റിയാദ് 730, ജിദ്ദ 526, മക്ക 385, മദീന 286, ദമ്മാം 87, തായിഫ് 66, ഖോബാര്‍ 37, ജുബൈല്‍ 36, ദഹ്‌റാന്‍ 19, ഹാസം അല്‍ ജലാമീദ് 18, ഖതീഫ് 16, തബൂഖ് 16, ബുറൈദ 12, ശഖ്റ 12, അല്‍ഖര്‍ജ് 10, മഹായില്‍ 9, അല്‍ഹദ്ദ 9, നജ്റാന്‍ 9, നമീറ 8, ഹായില്‍ 7, വാദി ദവാസിര്‍ 7, യാമ്പു 6 എന്നിങ്ങനെയാണ്.

Most Popular