Monday, June 21, 2021
Home Newsfeed സൗദിയില്‍ വാഹനാപകടം; മരിച്ചയാളുടെ മൃതദേഹം കണ്ടെത്തിയത് സമീപത്തെ മസ്ജിദിന്റെ ടെറസില്‍

സൗദിയില്‍ വാഹനാപകടം; മരിച്ചയാളുടെ മൃതദേഹം കണ്ടെത്തിയത് സമീപത്തെ മസ്ജിദിന്റെ ടെറസില്‍

ജിസാന്‍: സൗദിയില്‍ കിഴക്കന്‍ ജിസാനില്‍ വാഹനാപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം കണ്ടെത്തിയത് സമീപത്തെ മസ്ജിദിന്റെ മേല്‍ക്കൂരയില്‍. അല്‍ആരിദയിലെ ബത്ഹാന്‍ ഡിസ്ട്രിക്ടില്‍ നടന്ന അപകടത്തില്‍ ഏറെ നേരം നീണ്ട തിരച്ചിലുകള്‍ക്കൊടുവിലാണ് ആരും പ്രതീക്ഷിക്കാത്ത സ്ഥലത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.

അപകടത്തില്‍ പരിക്കേറ്റ ഡ്രൈവറെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് നീക്കി. ഇടിയുടെ ആഘാതത്തില്‍ വാഹനം സൗദി പൗരന്റെ വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു. അപകട വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും സുരക്ഷാ സൈനികരും ഏറെ നേരം തിരച്ചിലുകള്‍ നടത്തിയെങ്കിലും ഡ്രൈവര്‍ക്കൊപ്പമുണ്ടായിരുന്ന യാത്രക്കാരനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

മണിക്കൂറുകള്‍ക്കു ശേഷമാണ് ഇയാളുടെ മൃതദേഹം പള്ളിയുടെ ടെറസിന് മുകളില്‍ കണ്ടെത്തിയത്. ഇടിയുടെ ആഘാതത്തില്‍ യാത്രക്കാരന്‍ മസ്ജിദിന്റെ ടെറസ്സിനു മുകളിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അവിടെവച്ച് തന്നെ മരണം സംഭവിച്ചു.

 

Most Popular