Friday, June 18, 2021
Home Gulf Saudi Arabia വിദേശ സർവീസുകൾ സൗദി എയർലൈൻസ്​ പുനരാരംഭിക്കുന്നു; ആദ്യഘട്ടത്തില്‍ 33 ഇടങ്ങളിലേക്ക്

വിദേശ സർവീസുകൾ സൗദി എയർലൈൻസ്​ പുനരാരംഭിക്കുന്നു; ആദ്യഘട്ടത്തില്‍ 33 ഇടങ്ങളിലേക്ക്

റിയാദ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച വിദേശ സര്‍സുകള്‍ നവംബറില്‍ സൗദി എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നു. ഇന്ത്യയില്‍ കൊച്ചി, മുംബൈ, ഡല്‍ഹി എന്നിവ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ 33 ഇടങ്ങളിലേക്കാണ് സര്‍വീസ് പുനരാരംഭിക്കുക എന്ന് സൗദി എയര്‍ലൈന്‍സ് അധികൃതര്‍ ഔദ്യോഗിക ട്വീറ്റര്‍ ഹാന്‍ഡിലില്‍ അറിയിച്ചു.കേരളത്തില്‍ കൊച്ചിയിലേക്കും തിരിച്ചും മാത്രമാണ് സര്‍വീസ്. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചും സര്‍വീസുണ്ടാവും. ആദ്യഘട്ടത്തില്‍ ജിദ്ദയില്‍ നിന്നാണ് 33 സ്ഥലങ്ങളിലേക്ക് സര്‍വിസ്. തിരിച്ചും ജിദ്ദയിലേക്ക് മാത്രമായിരിക്കും സര്‍വിസ്.

ഏഷ്യയില്‍ മൊത്തം 13 സ്ഥലങ്ങളിലേക്കും മധ്യപൗരസ്ത്യ മേഖലയില്‍ ആറിടങ്ങളിലേക്കും സര്‍വീസ് നടത്തും. യൂറോപ്പിലും അമേരിക്കയിലുമായി എട്ട് വിമാനത്താവളങ്ങളിലേക്ക് സര്‍വീസുണ്ട്. ആഫ്രിക്കയില്‍ ആറ് സ്ഥലങ്ങളിലേക്കും സര്‍വീസ് നടത്തും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും യാത്രക്കാരെ യാത്രക്ക് അനുവദിക്കുക. വിമാനങ്ങളുടെ ലഭ്യത അനുസരിച്ചായിരിക്കും സര്‍വീസെന്നും സൗദി എയര്‍ലൈന്‍സ് അധികൃതരുടെ അറിയിപ്പില്‍ പറയുന്നു.

Most Popular