Saturday, June 19, 2021
Home Newsfeed മക്കയില്‍ കെട്ടിടനിര്‍മാണ സ്ഥലത്തെ തട്ടു തകര്‍ന്ന് മൂന്ന് പ്രവാസികള്‍ മരിച്ചു

മക്കയില്‍ കെട്ടിടനിര്‍മാണ സ്ഥലത്തെ തട്ടു തകര്‍ന്ന് മൂന്ന് പ്രവാസികള്‍ മരിച്ചു

മക്ക: മക്കയുടെ സമീപപ്രദേശമായ അല്‍ നസീമില്‍ കെട്ടിട നിര്‍മാണ സ്ഥലത്ത് സ്‌കഫോള്‍ഡിങ് തകര്‍ന്ന് മൂന്നു പേര്‍ മരിച്ചു. പാകിസ്താന്‍കാരായ തൊഴിലാളികളാണു മരിച്ചത്. ജോലിക്കിടെ അഞ്ചാം നിലയിലുള്ള സ്‌കഫോള്‍ഡിങ് നീക്കിയതോടെ തൊഴിലാളികള്‍ താഴേക്കു പതിക്കുകയായിരുന്നു. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ മൂന്നു പേരും തല്‍ക്ഷണം മരിച്ചു. അസീസിയ പോലീസ് മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തെ കുറിച്ച് സുരക്ഷാ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Most Popular