Thursday, September 23, 2021
Home Gulf Saudi Arabia സൗദിയില്‍ ഇന്നും 4000ഓളം പേര്‍ക്ക് കോവിഡ്; 46 മരണം കൂടി

സൗദിയില്‍ ഇന്നും 4000ഓളം പേര്‍ക്ക് കോവിഡ്; 46 മരണം കൂടി

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് ബാധിച്ച് 46 പേര്‍ മരിച്ചു. 3938 പേര്‍ക്കാണ് 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്. 2589 പേര്‍ക്ക്് രോഗം ഭേദമായി. ദമാം (346), ഹുഫൂഫ് (332), അല്‍മുബര്‍റസ് (294), ഖമീസ് മുശൈത്ത് (274), ജിദ്ദ (243), ഖത്തീഫ് (237), റിയാദ് (217) എന്നിവിടങ്ങളിലാണ് രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഇതോടെ മൊത്തം രോഗികളുടെ എണ്ണം 174577 ഉം മരിച്ചവരുടെ എണ്ണം 1474 ഉം ആയി ഉയര്‍ന്നു. 120471 പേര്‍ക്കാണ് മൊത്തം രോഗമുക്തിയുണ്ടായത്. വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന 52632 പേരില്‍ 2273 പേരുടെ നില ഗുരുതരമാണ്.


 

Most Popular