Sunday, September 26, 2021
Home Gulf Saudi Arabia സൗദിയില്‍ 4,757 പേര്‍ക്ക് കൂടി കോവിഡ്; 24 മണിക്കൂറിനിടെ മരിച്ചത് 48 പേര്‍

സൗദിയില്‍ 4,757 പേര്‍ക്ക് കൂടി കോവിഡ്; 24 മണിക്കൂറിനിടെ മരിച്ചത് 48 പേര്‍

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 4,757 കൂടി കോവിഡ് ബാധിച്ചു. 48 പര്‍ കൂടി ഇന്ന് മരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 1,45,991 ആയി. 24 മണിക്കൂറിനിടെ 2,253 പേരുടെ രോഗം ഭേദപ്പെട്ടു. രോഗമുക്തരുടെ എണ്ണം 93,915 ആയിട്ടുണ്ട്. ആകെ മരണം 1,139 ആയി ഉയര്‍ന്നു.

പുതിയ കേസുകളില്‍ ഭൂരിഭാഗവും തലസ്ഥാനത്താണ്. റിയാദില്‍ ഇന്ന് 1,442 പേര്‍ക്കാണ് രോഗം ബാധിച്ചത്. മക്ക-399, ജിദ്ദ-300, ഹുഫൂഫ്-174, മദീന-191, തായിഫ്-97, ദമ്മാം-179, ദഹ്റാന്‍-113, അല്‍ഖോബാര്‍-16214, ഖമീസ് മുശൈത്ത്-100 എന്നിങ്ങനെയാണ് വിവിധ മേഖലകളില്‍ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.

saudi arabia 4757 covid positive cases today, 48 deaths confirmed


 

Most Popular