Sunday, June 20, 2021
Home Gulf Saudi Arabia സൗദിയില്‍ പത്ത് മരണം: 2840 പുതിയ കോവിഡ് കേസുകള്‍

സൗദിയില്‍ പത്ത് മരണം: 2840 പുതിയ കോവിഡ് കേസുകള്‍

ഷക്കീബ് കൊളക്കാടന്‍

റിയാദ്: സൗദിയില്‍ ദിവസവും കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി 2500ലേറെ പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ശനിയാഴ്ച സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 2840 ആണ്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 52,016 ആയി. പത്ത് പേര്‍ ശനിയാഴ്ച മരണപ്പെട്ടതോടെ മരണസംഖ്യ 302 ആയതായി ആരോഗ്യ വകുപ്പ് വക്താവ് അറിയിച്ചു.

മരണപ്പെട്ട പത്തുപേരും വിദേശികളാണ്. ജിദ്ദയില്‍ 5 പേരും മക്കയില്‍ മൂന്നും മദീന, റഫ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതവുമാണ് മരണപ്പെട്ടത്.ശനിയാഴ്ച 1797 പേര്‍ക്ക് രോഗമുക്തി ഉണ്ടായി. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 23,666 ആയി. പുതിയ രോഗികളില്‍ സ്വദേശികളുടെ അനുപാതം 34 ആണ്. രാജ്യത്ത് ഇതുവരെ 5,70,360 പേര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തിയതായും മന്ത്രാലയം പറഞ്ഞു.

പുതിയ രോഗികള്‍ ഏറ്റവുമധികം റിയാദിലാണ്. റിയാദ് 839, ജിദ്ദ 450, മക്ക 366, മദീന 290, ദമ്മാം 180, ദരിയ്യ 89, ഖതീഫ് 80, അല്‍ഖോബാര്‍ 78, ജുബൈല്‍ 75, തായിഫ് 57, യാമ്പു 50, ഹൊഫൂഫ് 49, തബൂക് 38, ബുറൈദ 24, ഹഫര്‍ അല്‍ബാത്തിന്‍ 20, വാദി ദവാസിര്‍ 19, ദഹ്‌റാന്‍ 15, അബ്ഖൈഖ് 13, ഹായില്‍ 8 എന്നിങ്ങനെയാണ് പുതുതായി രോഗം ബാധിച്ചവരുടെ കണക്ക്.

Saudi Arabia announces 10 more deaths from coronavirus


 

Most Popular