Monday, April 12, 2021
Home Gulf Saudi Arabia സൗദിയിലെ ഫാര്‍മസികളില്‍ സൗജന്യ കോവിഡ് വാക്‌സിനുകള്‍ നല്‍കും

സൗദിയിലെ ഫാര്‍മസികളില്‍ സൗജന്യ കോവിഡ് വാക്‌സിനുകള്‍ നല്‍കും

റിയാദ്: രാജ്യത്തുടനീളമുള്ള ഫാര്‍മസികളില്‍ സൗദി അറേബ്യ കൊറോണ വൈറസ് വാക്‌സിനുകള്‍ സൗജന്യമായി നല്‍കുമെന്ന് രാജ്യത്തെ ആരോഗ്യമന്ത്രി ഡോ.തവ്ഫിക് അല്‍ റബിയഹ് അറിയിച്ചു. ഡിസംബര്‍ 17 ന് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചതിന് ശേഷം രാജ്യത്തുടനീളം നൂറിലധികം വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചതായി മന്ത്രാലയം വ്യക്തമാക്കി. അതേസമയം രാജ്യത്തെ കുത്തിവയ്പ്പ് പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി അറേബ്യയിലുടനീളമുള്ള നിരവധി സര്‍വകലാശാലകള്‍ കൊറോണ വൈറസ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തുറക്കാന്‍ ഒരുങ്ങുന്നതായി സൗദി പ്രസ് ഏജന്‍സി (SPA) കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇത് വരെ പത്ത് ലക്ഷത്തിലധികം ഡോസ് കോവിഡ് വാക്‌സിനുകൾ വിതരണം ചെയ്തിട്ടുണ്ട്. ​ഇന്നലെ മൂന്നൂറ്റി മുപ്പത്തി ഒന്ന് പുതിയ കേസുകളും, മുന്നൂറ്റി അമ്പത്തി ഒന്ന് രോഗമുക്തിയും റിപ്പോർട്ട് ചെയ്തു.

Most Popular