Wednesday, August 4, 2021
Home Gulf Saudi Arabia സൗദിയില്‍ പ്രമുഖ മതപണ്ഡിതരുടെ അറസ്റ്റ് തുടരുന്നു; ഖുര്‍ആന്‍ പണ്ഡിതനായ ഡോ. അബ്ദുല്ല ബസ്ഫറും തടവില്‍

സൗദിയില്‍ പ്രമുഖ മതപണ്ഡിതരുടെ അറസ്റ്റ് തുടരുന്നു; ഖുര്‍ആന്‍ പണ്ഡിതനായ ഡോ. അബ്ദുല്ല ബസ്ഫറും തടവില്‍

റിയാദ്: സൗദി അറേബ്യയില്‍ പ്രമുഖ പണ്ഡിതരുടെ അറസ്റ്റ് തുടരുന്നു. ഖുര്‍ആന്‍ പണ്ഡിതനും യൂനിവേഴ്‌സിറ്റി പ്രൊഫസറുമായ ഡോ. അബ്ദുല്ല ബാസ്ഫറിന്റെ അറസ്റ്റ് വിവരമാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്നിരിക്കുന്നത്. അബ്ദുല്ല ബാസ്ഫര്‍ ആഗസ്ത് മുതല്‍ അറസ്റ്റിലാണെന്ന് പ്രിസണേഴ്‌സ് ഓഫ് കോണ്‍ഷ്യന്‍സിന്റെ ട്വിറ്റര്‍ അക്കൗണ്ടാണ് അറിയിച്ചത്.

ജിദ്ദ കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റിയിലെ ശരീഅ ആന്റ് ഇസ്ലാമിക് സ്റ്റഡീസില്‍ അസോസിയേറ്റ് പ്രൊഫസറായിരുന്നു ഡോ. ്അബ്ദുല്ല ബാസ്ഫര്‍. വേള്‍ഡ് ബുക്ക് ആന്റ് സുന്ന ഓര്‍ഗനൈസേഷന്റെ മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു അദ്ദേഹം.

റിയാദ് അല്‍ ഇമാം യൂനിവേഴ്‌സിറ്റി ശരീഅ ഫാക്കല്‍റ്റി മുന്‍ ഡീന്‍ പ്രൊഫസര്‍ സൗദ് അല്‍ ഫുനൈസാനെ കഴിഞ്ഞ മാര്‍ച്ച് മാസം സൗദി സുരക്ഷാ അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, ഏതാനും ദിവസം മുമ്പാണ് ഈ വിവരം പുറത്തുവന്നത്.

2017ല്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരത്തിലെത്തിയതു മുതല്‍ നൂറുകണക്കിന് പണ്ഡിതന്മാരും മാധ്യമപ്രവര്‍ത്തകരും സൈബര്‍ ആക്ടിവിസ്റ്റുകളുമൊക്കെ അറസ്റ്റിലായിരുന്നു. സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിക്കുന്നതിന്റെ പേരിലാണ് അറസ്റ്റ്.

എന്നാല്‍ ബസ്ഫറിനെ അറസ്റ്റ് ചെയ്തതോടു കൂടി നിരവധി സൗദി പൗരന്മാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതായി ‘റായ് അല്‍ യൗം’ എന്ന ഓണ്‍ലൈന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

Saudi Arabia arrests clerics in new crackdown

Most Popular