Thursday, July 29, 2021
Home Newsfeed യുഎഇ അടക്കമുള്ള 4 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വീണ്ടും വിലക്കുമായി സൗദി

യുഎഇ അടക്കമുള്ള 4 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വീണ്ടും വിലക്കുമായി സൗദി

ജിദ്ദ: യുഎഇ അടക്കമുള്ള 4 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വീണ്ടും വിലക്കുമായി സൗദി. യുഎഇ, എത്യോപ്യ, വിയറ്റ്‌നാം, അഫ്ഗാനിസ്താന്‍ എന്നി 4 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് വിലക്ക്. ഈ രാജ്യങ്ങളിലേക്ക് സൗദി പൗരന്മാര്‍ യാത്ര ചെയ്യുന്നതും തടഞ്ഞിട്ടുണ്ട്. ഞായറാഴ്ച രാത്രി പതിനൊന്ന് മണിമുതൽ വിലക്ക് പ്രാബല്യത്തിൽ വരും. കോവിഡ് വ്യാപനം കൂടുന്നതും ജനിതക മാറ്റം വന്ന വൈറസിന്റെ സാന്നിധ്യവുമാണ് പുതിയ തീരുമാനം.

വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ 14 ദിവസത്തിനുള്ളിൽ പ്രവേശിച്ചവർക്കും പ്രവേശനം സാധ്യമല്ല. സൗദി പൗരന്മാർ അല്ലാത്തവർക്ക് വിലക്കില്ലാത്ത രാജ്യങ്ങളിൽ പതിനാല് ദിവസം താമസിച്ച ശേഷം മാത്രമേ ഉപാധികളോടെ സൗദിയിലേക്ക് പ്രവേശനം അനുവദിക്കൂ. യാത്ര വിലക്കിയിട്ടുള്ള രാജ്യങ്ങളുമായുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കും. ഹോട്ടല്‍ ക്വാറന്റൈന്‍ വ്യവസ്ഥ നടപ്പാക്കുകയും ചെയ്യും.
വിമാന വിലക്കും ഇതേ സമയത്ത് നിലവില്‍ വരും. മലയാളികളടക്കമുള്ള നൂറുകണക്കിന് പ്രവാസികള്‍ സൗദിയിലേക്ക് വരാന്‍ ഉപയോഗിച്ച മാര്‍ഗമാണ് എതോപ്യ വഴിയുള്ള യാത്ര. അതും മുടങ്ങുങ്ങിയിരിക്കുകയാണ്. എത്യോപയിലെത്തി കോറൻറീനിൽ കഴിയുന്നവരുമുണ്ട്.

Most Popular