Sunday, June 20, 2021
Home Gulf Saudi Arabia സൗദിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍; വിവാഹ ചടങ്ങുകള്‍ക്കും വിനോദ പരിപാടികള്‍ക്കും വിലക്ക്

സൗദിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍; വിവാഹ ചടങ്ങുകള്‍ക്കും വിനോദ പരിപാടികള്‍ക്കും വിലക്ക്

റിയാദ്: കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഹോട്ടലുകളിലും വിവാഹ ഹാളുകളിലും നടക്കുന്ന എല്ലാവിധ ചടങ്ങുകളും വിനോദ പരിപാടികള്‍ക്കും സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ വിലക്ക്. വിവാഹ പാര്‍ട്ടികള്‍ പോലുള്ള ചടങ്ങുകള്‍ക്ക് ഒരു മാസത്തേക്കും വിനോദ പരിപാടികള്‍ക്ക് പത്ത് ദിവസത്തേക്കുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവാഹ ഹാളുകളില്‍ നടക്കുന്ന പാര്‍ട്ടികള്‍ക്ക് പുറമെ ഹോട്ടലുകളിലും മറ്റും നടക്കുന്ന കോര്‍പ്പറേറ്റ് മീറ്റിങുകള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്കും ഒരുമാസത്തേക്ക് വിലക്കുണ്ട്.

അതേസമയം സിനിമാ തിയേറ്ററുകള്‍, വിനോദ കേന്ദ്രങ്ങളിലും റെസ്റ്റോറന്റുകളിലും പ്രവര്‍ത്തിക്കുന്ന ഗെയിം സെന്ററുകള്‍, ജിംനേഷ്യങ്ങള്‍, സ്പോര്‍ട്സ് സെന്ററുകള്‍ എന്നിവയും അടച്ചിടുന്നതാണ്. അതോടൊപ്പം സാമൂഹിക ചടങ്ങുകളില്‍ അടുത്ത പത്ത് ദിവസത്തേക്ക് 20 പേരെ മാത്രമെ പങ്കെടുപ്പിക്കാവൂ എന്ന് നിര്‍ദേശം നല്‍കി. പുതിയ തീരുമാനങ്ങള്‍ ഇന്ന് രാത്രി 10 മണി മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ്. ആവശ്യമെങ്കില്‍ വിലക്ക് നീട്ടിയേക്കാമെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ചൊവ്വാഴ്ച ഇന്ത്യയും യുഎഇയും അടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് വിലക്ക് പ്രഖ്യാപിച്ചിരുന്നു.

Most Popular