Tuesday, May 18, 2021
Home Gulf Saudi Arabia അനധികൃതമായി മരം മുറിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി സൗദി

അനധികൃതമായി മരം മുറിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി സൗദി

റിയാദ്: സൗദിയില്‍ അനധികൃതമായി മരം മുറിക്കുന്നവര്‍ക്ക് 10 വര്‍ഷം തടവോ 3 കോടി റിയാല്‍ (59.62 കോടി രൂപ) പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. വിഷന്‍ 2030നോടനുബന്ധിച്ച് ഹരിതവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. മരം മുറിക്കുന്നതിന് പുറമേ, ഔഷധ സസ്യം, ചെടികള്‍ എന്നിവ വേരോടെ പിഴുതെടുക്കുകയോ ഇലകള്‍ ഉരിയുകയോ ചെയ്യുക, മരത്തിന്റെ കടയ്ക്കലുള്ള മണ്ണു നീക്കുക എന്നിവയെല്ലാം പരിസ്ഥിതി നിയമപ്രകാരം കുറ്റകരമാണെന്നും അധികൃതര്‍ അറിയിച്ചു. ഒരു കോടി മരങ്ങള്‍ നടുന്ന ആദ്യഘട്ട പദ്ധതി 2021 ഏപ്രിലില്‍ പൂര്‍ത്തിയാകും.

Most Popular