Sunday, August 1, 2021
Home Gulf Saudi Arabia നിയന്ത്രണം കടുപ്പിക്കുന്നു; സൗദിയില്‍ കര്‍ഫ്യു വ്യാഴാഴ്ച മുതല്‍ 3 മണിക്കാരംഭിക്കും

നിയന്ത്രണം കടുപ്പിക്കുന്നു; സൗദിയില്‍ കര്‍ഫ്യു വ്യാഴാഴ്ച മുതല്‍ 3 മണിക്കാരംഭിക്കും

ഷക്കീബ് കൊളക്കാടന്‍

റിയാദ്: കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ സൗദി അറേബ്യയില്‍ ഉടനീളം പ്രഖ്യാപിക്കപ്പെട്ട ഭാഗിക കര്‍ഫ്യു വ്യാഴാഴ്ച മുതല്‍ റിയാദ്, മക്ക, മദീന എന്നീ നഗരങ്ങളില്‍ വൈകുന്നേരം 3 മണിക്കാരംഭിക്കും. വൈകീട്ട് 7 മുതല്‍ കാലത്ത് 6 വരെയായിരുന്നു നിലവിലെ സമയം.

കര്‍ഫ്യു ലംഘനങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷയുണ്ടായിരിക്കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസിന്റെ സാമൂഹ്യ വ്യാപനം തടയാനുള്ള നടപടികള്‍ ശക്തമാക്കാനുള്ള തീരുമാനങ്ങളുടെ ഭാഗമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ തീരുമാനങ്ങളെന്ന് വിലയിരുത്തപ്പെടുന്നു.

Most Popular