റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് രോഗ ബാധിതരുടെ എണ്ണം 30,251 ആയി. ദിവസം തോറും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. 24 മണിക്കൂറിനുള്ളില്‍ 1,595 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ ചൊവ്വാഴ്ച 9 പേരാണ് മരണത്തിന് കീഴടങ്ങിയത്.
ഒരു സൗദി പൗരനും എട്ട് വിദേശികളുമാണ് മരണപ്പെട്ടത്. മക്കയിലും ജിദ്ദയിലും മൂന്ന് പേര് വീതവും ഒരാള്‍ വീതം റിയാദ്, മദീന, ബുറൈദ എന്നിവിടങ്ങളിലും മരണത്തിന് കീഴടങ്ങി. സുഖം പ്രാപിച്ചവരുടെ എണ്ണം 5,431 ആയതായി ആരോഗ്യ വകുപ്പ് വക്താവ് ഡോ. മുഹമ്മദ് അബ്ദുള്ള അല്‍ ആലി പറഞ്ഞു.
പുതിയ രോഗികളുടെ പ്രവിശ്യ തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്. മദീന 25, മക്ക 337, ജിദ്ദ 385, റിയാദ് 230, ഹൊഫൂഫ് 101, ഖോബാര്‍ 89, ബേഷ് 14, തായിഫ് 65, അല്‍ഖര്‍ജ് 4. തബൂക് 8, ബിഷ 4, ബുറൈദ 9, യാമ്പു 2, ഖുന്‍ഫുദ 1, ദിരിയ്യ 11, റാബിഗ് 5, നാരിയ്യ 14, അബഹ 8, ജുബൈല്‍ 120.
കേരളത്തിലേക്ക് സൗദിയില്‍ നിന്നുള്ള പ്രവാസികളേയും വഹിച്ചുള്ള ആദ്യ വിമാനം വ്യാഴാഴ്ച പറക്കും. റിയാദില്‍ നിന്നു കോഴിക്കോട്ടേക്കാണ് ആദ്യ വിമാനം. 200 പേര്‍ക്കാണ് ഈ വിമാനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കുക. ആദ്യത്തെ പരിഗണനയില്‍ ഗര്‍ഭിണികളും പ്രായമായവരും അസുഖബാധിതരുമാണെന്നാണ് അറിയുന്നത്. എന്നാല്‍, ഈ വിഭാഗത്തില്‍ പെടുന്നവര്‍ തന്നെ കേരളത്തിലേക്ക് പറക്കാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നവര്‍ ഇതിനേക്കാള്‍ എത്രയോ കൂടുതലാണ്.
Saudi Arabia has 30,251 cases of Covid disease. The number of people diagnosed with the disease is steadily increasing every day.