Friday, June 18, 2021
Home Gulf Saudi Arabia സൗദിയില്‍ റമദാനില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഡ്യൂട്ടി സമയം കുറച്ചു

സൗദിയില്‍ റമദാനില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഡ്യൂട്ടി സമയം കുറച്ചു

റിയാദ്: റമദാനില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയം അഞ്ചു മണിക്കൂറാക്കിയതായി സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനം തടയുന്ന മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ തുടരേണ്ടതിനാല്‍ ജീവനക്കാര്‍ മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞാണ് ജോലിക്ക് എത്തേണ്ടത്. രാവിലെ 10 മുതല്‍ വൈകീട്ട് മൂന്നു വരെയാണ് ജീവനക്കാരുടെ ജോലി സമയം. ആദ്യ ഗ്രൂപ്പിന്റെ ജോലി സമയം രാവിലെ ഒമ്പതര മുതല്‍ ഉച്ചക്ക് രണ്ടര വരെയും രണ്ടാമത്തെ ഗ്രൂപ്പിന്റെ ജോലി സമയം രാവിലെ 10.30 മുതല്‍ വൈകീട്ട് 3.30 വരെയും മൂന്നാമത്തെ ഗ്രൂപ്പിന്റെ ജോലി സമയം രാവിലെ 11.30 മുതല്‍ വൈകീട്ട് 4.30 വരെയുമായിരിക്കും. ഓരോ ഗ്രൂപ്പിന്റെയും ഡ്യൂട്ടി സമയം തമ്മില്‍ ഒരു മണിക്കൂറിന്റെ ഇടവേളയുണ്ട്.

Most Popular