Saturday, July 24, 2021
Home Newsfeed ഹജ്ജ് അനുമതി പത്രമില്ലാതെ മക്കയില്‍ പ്രവേശിച്ച 52 പേർക്കെതിരെ നടപടിയുമായി സൗദി

ഹജ്ജ് അനുമതി പത്രമില്ലാതെ മക്കയില്‍ പ്രവേശിച്ച 52 പേർക്കെതിരെ നടപടിയുമായി സൗദി

റിയാദ്: ഹജ്ജ് അനുമതി പത്രമില്ലാതെ മക്കയില്‍ പ്രവേശിച്ച 52 പേർക്കെതിരെ നടപടിയുമായി സൗദി. അനുമതി പത്രമില്ലാതെ ഹജ്ജിനെത്തുന്നത് നിയമലംഘനമാണ് എന്നിരിക്കയാണ് ഇവർ അനധികൃതമായി പ്രവേശനം നടത്തിയത്. പിടിയിലാകുന്നവര്‍ക്ക് പതിനായിരം റിയാല്‍ പിഴയുണ്ടാകും. ഹജ്ജ് സീസണിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് പൗരന്മാരും വിദേശികളുമായ മുഴുവന്‍ രാജ്യവാസികളോടും ഹജ്ജ് സുരക്ഷ സേന വക്താവ് ആവശ്യപ്പെട്ടു. മസ്ജിദുല്‍ ഹറാം, അതിനു ചുറ്റുമുള്ള പ്രദേശം, പുണ്യസ്ഥലങ്ങള്‍ (മിന, മുസ്ദലിഫ, അറഫാത്ത്) എന്നിവിടങ്ങളില്‍ അനുമതിപത്രം ഇല്ലാതെ എത്താന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കുമെതിരെ സുരക്ഷാ സേന ശിക്ഷാ നടപടികള്‍ സ്വീകരിക്കും. ഹജ്ജ് കഴിയുന്നത് വരെ ഈ വിലക്കുണ്ടാവും.

Most Popular