അറേബ്യന്‍ കടുവയെ വേട്ടയാടിയാല്‍ സൗദിയില്‍ 400,000 റിയാല്‍ പിഴ

Arabian-Tiger

റിയാദ്: രാജ്യത്ത് വന്യമൃഗങ്ങളെയും പക്ഷികളെയും വേട്ടയാടുന്നവര്‍ക്കെതിരെ ശിക്ഷ കടുപ്പിച്ച് സൗദി അറേബ്യ. ഇതിനെതിരെ പുതിയ നിയമങ്ങള്‍ നടപ്പാക്കാന്‍ ആരംഭിച്ചതായി സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. അറേബ്യന്‍ കടുവയെ വേട്ടയാടിയാല്‍ പരമാവിധി 400,000 സൗദി റിയാല്‍ പിഴ ഈടാക്കും. ലൈസന്‍സില്ലാതെ ആദ്യമായി വേട്ടയാടുന്നവരാണെങ്കില്‍ 10,000 റിയാല്‍ പിഴയും വേട്ടയാടലില്‍ തോക്ക് ഉപയോഗിക്കുന്നവര്‍ക്ക് 80,000 റിയാലും പിഴയും സ്‌പ്രേ തോക്കുകളോ വേട്ടയാടല്‍ റൈഫിളുകളോ ഉപയോഗിക്കുന്നവര്‍ക്ക് 100,000 പിഴയും ലഭിക്കും.

വേട്ടയാടല്‍ നിരോധിച്ച പക്ഷികളെയും മൃഗങ്ങളെയും വേട്ടയാടിയാല്‍ 400,000 റിയാല്‍ പിഴ ഈടാക്കും. പട്ടികയിലെ ഏറ്റവും ഉയര്‍ന്ന പിഴയാണിത്. പട്ടികയിലെ ഏറ്റവും വലിയ പിഴ അറേബ്യന്‍ കടുവയെ വേട്ടയാടുന്നതിന്നതിനാണ്. അതേസമയം ഒരു കാട്ടുപ്രാവിനെ വേട്ടയാടുന്നതിന് കുറഞ്ഞത് 1,000 ഉം പിഴയും ലഭിക്കുന്നതാണ്. എല്ലാത്തരം പ്രാദേശിക പല്ലികളെയും വേട്ടയാടിയാല്‍ പിഴയായി 3,000 റിയാല്‍ അടയ്‌ക്കേണ്ടിവരും. വംശനാശഭീഷണി നേരിടുന്ന ജീവികളോടൊപ്പം വനമൃഗങ്ങളെ സംരക്ഷിക്കുന്നതിനും അമിത മത്സ്യബന്ധനം, വേട്ടയാടല്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനാണ് ചട്ടങ്ങളുടെ ലക്ഷ്യമെന്ന് മന്ത്രാലയം അറിയിച്ചു.