Tuesday, June 22, 2021
Home Newsfeed ജിദ്ദയില്‍ വ്യോമാക്രമണത്തിന് ശ്രമം; വിഫലമാക്കി പ്രതിരോധ സേന

ജിദ്ദയില്‍ വ്യോമാക്രമണത്തിന് ശ്രമം; വിഫലമാക്കി പ്രതിരോധ സേന

ജിദ്ദ: ജിദ്ദയില്‍ വ്യോമാക്രമണം നടത്താനുള്ള ശ്രമം നടന്നതായി സൗദി പ്രതിരോധ മന്ത്രാലയം. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണശ്രമം. എന്നാല്‍, ഇത് മുന്‍കൂട്ടി കണ്ടെത്തി തകര്‍ക്കാന്‍ സൗദി സൈന്യത്തിനു സാധിച്ചതായി അധികൃതര്‍ അവകാശപ്പെട്ടു.

ബാലിസ്റ്റിക് മിസൈലോ പൈലറ്റില്ലാ വിമാനമോ ഉപയോഗിച്ചാണ് ആക്രമണത്തിന് ശ്രമം നടത്തിയതെന്നാണ് സൂചന. എന്നാല്‍, ഇക്കാര്യം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ആക്രമണ ശ്രമത്തിന് പിന്നില്‍ ആരാണെന്ന വിവരവും പുറത്തുവിട്ടിട്ടില്ല.

ചെങ്കടല്‍ തീരത്ത് യാമ്പു ഇന്‍ഡസ്ട്രിയല്‍ സിറ്റിക്കു സമീപം സ്ഫോടക വസ്തുക്കള്‍ നിറച്ച റിമോട്ട് കണ്‍ട്രോള്‍ ബോട്ട് തകര്‍ത്തതായി കഴിഞ്ഞ ചൊവ്വാഴ്ച സൗദി സൈന്യം അറിയിച്ചിരുന്നു. ആക്രമണ ശ്രത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അന്വേഷണം തുടരുകയാണെന്നും സഖ്യസേനാ വക്താവും സൗദി പ്രതിരോധ മന്ത്രാലയ വക്താവുമായ ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.

Most Popular