Friday, June 18, 2021
Home Newsfeed സൗദിയില്‍ ഇന്നും ഏഴുപേര്‍ കോവിഡ് മൂലം മരിച്ചു; 695 പുതിയ കേസുകള്‍

സൗദിയില്‍ ഇന്നും ഏഴുപേര്‍ കോവിഡ് മൂലം മരിച്ചു; 695 പുതിയ കേസുകള്‍

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 695 പേര്‍ക്ക്. രോഗബാധിതരില്‍ 489 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ ഏഴുപേര്‍ കൂടി മരിച്ചു. രാജ്യത്ത് ഇതുവരെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് 3,93,377 പേര്‍ക്കാണ്. ഇതില്‍ 3,80,305 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6704 ആയി. 6,368 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു.

 

Most Popular