Tuesday, May 18, 2021
Home Newsfeed സൗദിയില്‍ ഇന്ന് 9 കോവിഡ് മരണം; 902 പേര്‍ക്ക് രോഗബാധ

സൗദിയില്‍ ഇന്ന് 9 കോവിഡ് മരണം; 902 പേര്‍ക്ക് രോഗബാധ

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 902 പേര്‍ക്ക്. രോഗബാധിതരില്‍ 469 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ ഒമ്പതുപേര്‍ കൂടി മരിച്ചു. രാജ്യത്ത് ഇതുവരെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് 3,95,854 പേര്‍ക്കാണ്. ഇതില്‍ 3,81,658 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6728 ആയി. 7,468 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു.
ALSO WATCH

 

Most Popular