റിയാദ്: സൗദിയില്‍ ഇന്ന് 42 പേര് കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 2,325 ആയി. ഇന്ന് പുതുതായി 2,671 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 2,40,474 ആയി.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 5,488 പേര് കൂടി കൊവിഡില്‍ നിന്നു പൂര്‍ണമായി രോഗമുക്തിനേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,83,048 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 55,101 പേരാണ്. 2,221 കേസുകള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
Saudi Arabia on Wednesday reported 2,671 new cases of the Covid