Tuesday, June 22, 2021
Home Newsfeed പെട്രോൾ വില വർധിപ്പിച്ച് സൗദി അറേബ്യ

പെട്രോൾ വില വർധിപ്പിച്ച് സൗദി അറേബ്യ

റിയാദ്: പെട്രോൾ വില വർധിപ്പിച്ച് സൗദി. ദേശീയ എണ്ണ കമ്ബനിയായ സൗദി അരാംകോയാണ് വില വര്‍ധനവ് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം തന്നെ പെട്രോള്‍ വില രണ്ട് റിയാല്‍ കടന്നിരുന്നു. 91 ഇനം പെട്രോളിന്​ 67 ഹലാലയില്‍ നിന്നും 90 ഹലാലയായാണ്​ വില ഉയര്‍ത്തിയത്​. നിലവില്‍ 91 പെട്രോളിന് 2.08 റിയാലും 95ന് 2.23 റിയാലുമായിരുന്നു നിരക്ക്.

ഓരോ മാസത്തിലും അന്താരാഷ്​ട്ര വിലക്കനുസരിച്ചാണ് സൗദിയില്‍ പെട്രോള്‍ വില പുനപരിശോധിക്കുന്നതും കൂട്ടുകയോ കുറയ്​ക്കുകയോ ചെയ്യുന്നതും. ഡീസലിന് 47 ഹലാല, മണ്ണെണ്ണക്ക് 64 ഹലാല, ഗ്യാസിന് 75 ഹലാല എന്നിങ്ങനെയാണ് വില. എല്ലാ മാസവും പതിനൊന്നാം തീയ്യതിയാണ് ഇന്ധന വില പുനഃപരിശോധിക്കുന്നത്.

Most Popular