Sunday, September 19, 2021
Home Gulf Saudi Arabia സൗദിയില്‍ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത് 32 പേര്‍; 1975 പേര്‍ക്ക് രോഗബാധ

സൗദിയില്‍ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത് 32 പേര്‍; 1975 പേര്‍ക്ക് രോഗബാധ

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 32 പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 611 ആയി. 1975 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 806 പേര്‍ക്ക് രോഗം ഭേദമായി. മൊത്തം 93,157 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 68,965 പേര്‍ക്ക് രോഗം ഭേദമായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിയാദിലാണ് 24 മണിക്കൂറിനിടെ കൂടുതല്‍ പോസിറ്റീവ് കേസുകള്‍. 675 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. മക്കയില്‍ 286ഉം മദീനയില്‍ 259ഉം ഹുഫൂഫില്‍ 112ഉം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

Saudi Arabia records 1,975 new coronavirus cases, 806 recoveries, 32 deaths


 

Most Popular