Monday, May 10, 2021
Home Gulf Saudi Arabia സൗദിയില്‍ 34 കോവിഡ് മരണം കൂടി; 3,369 പേര്‍ക്ക് രോഗബാധ

സൗദിയില്‍ 34 കോവിഡ് മരണം കൂടി; 3,369 പേര്‍ക്ക് രോഗബാധ

റിയാദ്: സൗദിയില്‍ 3,369 പേര്‍ക്ക് കടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 34 പേര്‍ കൂടി രോഗം ബാധിച്ചു മരിച്ചതായും തിങ്കളാഴ്ച്ച ആരോഗ്യ മന്ത്രാലയം അറിയിച്ചു. റിയാദില്‍ 746 പേര്‍ക്കും, ജിദ്ദയില്‍ 577 പേര്‍ക്കും, മക്കയില്‍ 376 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 105,283 ആയി ഉയര്‍ന്നു.

1,707 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം ഭേദമായത്. ഇതോടെ രോഗം സുഖപ്പെട്ടവരുടെ എണ്ണം 74,524 ആയി. 746 പേരാണ് ഇതിനകം മരിച്ചത്. കോവിഡ് പ്രതിരോധ നടപടികള്‍ പാലിക്കാത്ത 71 മസ്ജിദുകള്‍ അടച്ചിടാല്‍ ഇസ്ലാമിക കാര്യ മന്ത്രാലയം ഉത്തരവിട്ടു.

Saudi Arabia records more than 3,300 new COVID-19 cases and 34 deaths


 

Most Popular