Saturday, July 24, 2021
Home Gulf Saudi Arabia സൗദിയില്‍ 1702 പേര്‍ കൂടി കോവിഡ് മുക്തരായി; ഇന്ന് 30 മരണം

സൗദിയില്‍ 1702 പേര്‍ കൂടി കോവിഡ് മുക്തരായി; ഇന്ന് 30 മരണം

റിയാദ്: സൗദി അറേബ്യയില്‍ 1702 പേര്‍ കൂടി കോവിഡ് മുക്തരായി. 24 മണിക്കൂറിനിടെ 1109 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 30 പേരാണ് മരിച്ചത്. മക്ക (65), മദീന (61), ജിസാന്‍ (57) എന്നീ നഗരങ്ങളാണ് രോഗബാധയില്‍ മുന്നിട്ടുനില്‍ക്കുന്നത്.

ഇതോടെ മരണസംഖ്യ 3649 ആയും രോഗബാധിതരുടെ എണ്ണം 3,07,479 ആയും ഉയര്‍ന്നു. 2,80,143 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള 23,687 പേരില്‍ 1,644 പേരാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്.

saudi arabia reported 1702 covid recoveries today

Most Popular