Thursday, August 5, 2021
Home Gulf Saudi Arabia സൗദിയില്‍ കോവിഡ് ചികില്‍സയിലായിരുന്ന 36 പേര്‍ കൂടി മരിച്ചു

സൗദിയില്‍ കോവിഡ് ചികില്‍സയിലായിരുന്ന 36 പേര്‍ കൂടി മരിച്ചു

റിയാദ്: സൗദിയില്‍ ഇന്ന് 36 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 3,020 ആയി. ഇന്ന് പുതുതായി 1,389 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 2,82,824 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,626 പേരാണ് രോഗമുക്തി നേടിയത്. 2,45,314 പേര്‍ക്ക് ഇതിനകം രോഗം സുഖപ്പെട്ടു. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 34,490 പേരാണ്. 1,991 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

saudi arabia reported 36 covid death today

Most Popular