Friday, September 24, 2021
Home Gulf Saudi Arabia സൗദിയില്‍ ഇന്ന് 3,717 പേര്‍ക്ക് കോവിഡ്; 36 പേര്‍ കൂടി മരിച്ചു

സൗദിയില്‍ ഇന്ന് 3,717 പേര്‍ക്ക് കോവിഡ്; 36 പേര്‍ കൂടി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 3,717 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ മൊത്തം കോവിഡ്ബാധിതരുടെ എണ്ണം 1,12,288 ആയി. 36 പേര്‍ ഇന്ന് രോഗബാധമൂലം മരിച്ചു. 24 മണിക്കൂറിനിടെ ഉള്ള ഏറ്റവും ഉയര്‍ന്ന കോവിഡ് മരണ നിരക്കാണിത്.

അതേസമയം, 1,615 പേര്‍ക്ക് രോഗം ഭേദമായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 77,954 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 1,693 പേര്‍ ഐസിയുവില്‍ ചികില്‍സയിലാണ്.

Saudi Arabia reported 3,717 new cases of coronavirus


 

Most Popular