Tuesday, May 18, 2021
Home Newsfeed സൗദിയില്‍ ഇന്നും 1000ലേറെ പേര്‍ക്ക് കോവിഡ്; 12 മരണം കൂടി

സൗദിയില്‍ ഇന്നും 1000ലേറെ പേര്‍ക്ക് കോവിഡ്; 12 മരണം കൂടി

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1028 പേര്‍ക്ക്. രോഗബാധിതരില്‍ 824 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ 12 പേര്‍ കൂടി മരിച്ചു.

രാജ്യത്ത് ഇതുവരെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് 4,08,038 പേര്‍ക്കാണ്. ഇതില്‍ 3,91,362 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6,858 ആയി. 9,818 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. റിയാദിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ റിപോര്‍ട്ട് ചെയ്തത്. 431 പേര്‍ക്കാണ് ഇവിടെ മാത്രം രോഗം സ്ഥിരീകരിച്ചത്.
ALSO WATCH

 

Most Popular