
സൗദി അറേബ്യയില്‍ പുതിയ സ്ട്രെയിന്‍ കൊറോണവൈറസിന്റെ 10 കേസുകള്‍
HIGHLIGHTS
പുതിയ മ്യൂട്ടേറ്റഡ് വൈറസിന് ഇപ്പോള്‍ സജീവമായ കേസുകളൊന്നുമില്ലെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
റിയാദ്: സൗദി അറേബ്യയില്‍ പുതിയ സ്ട്രെയിന്‍ കൊറോണവൈറസിന്റെ 10 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ക്വാറന്റൈനിലും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിച്ചതോടെ പൂര്‍ണമായും സുഖം പ്രാപിച്ചതായി മന്ത്രാലയത്തിന്റെ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി വ്യക്തമാക്കി. ഇവരുടെ സമ്പര്‍ക്കപട്ടികയിലുണ്ടായിരുന്ന 27 പേര്‍ക്ക് വേണ്ടി പ്രതിരോധ നടപടികക്രമങ്ങളും നടത്തിയതായി അദ്ദേഹം പറഞ്ഞു.
പുതിയ മ്യൂട്ടേറ്റഡ് വൈറസിന് ഇപ്പോള്‍ സജീവമായ കേസുകളൊന്നുമില്ലെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. രാജ്യത്ത് അണുബാധകളുടെ എണ്ണം 98 ശതമാനം കുറഞ്ഞു.