Thursday, July 29, 2021
Home Gulf Saudi Arabia സൗദിയില്‍ 1966 പേര്‍ക്കു കൂടി കോവിഡ്; തിങ്കളാഴ്ച്ച ഒമ്പതു മരണം

സൗദിയില്‍ 1966 പേര്‍ക്കു കൂടി കോവിഡ്; തിങ്കളാഴ്ച്ച ഒമ്പതു മരണം

റിയാദ: സൗദി അറേബ്യയില്‍ പുതുതായി 1966 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴച്ച ഒമ്പതു പേര്‍ കൂടി മരിച്ചു. 41014 പേര്‍ക്കാണ് ഇതിനകം സൗദിയില്‍ കോവിഡ് ബാധിച്ചത്.

അതേസമയം, 24 മണിക്കൂറിനുള്ളില്‍ 1,288 പേര്‍ കൂടി സുഖം പ്രാപിച്ചു. രോഗമുക്തരുടെ ആകെ എണ്ണം 12,737 ആയി വര്‍ധിച്ചു. മരിച്ചവരില്‍ രണ്ടു സൗദി പൗരന്മാരും ബാക്കി വിവിധ രാജ്യക്കാരുമാണ്. രണ്ടുപേര്‍ വീതം മക്ക, മദീന എന്നിവിടങ്ങളിലും നാലുപേര്‍ ജിദ്ദയിലും ഒരാള്‍ ത്വാഇഫിലുമാണു മരിച്ചത്. ത്വാഇഫില്‍ ഇതാദ്യമായാണ് മരണം രേഖപ്പെടുത്തുന്നത്. 27നും 86നും ഇടയില്‍ പ്രായമുള്ളവരാണു മരിച്ചത്.

ചികിത്സയില്‍ കഴിയുന്ന 28,022 ആളുകളില്‍ 149 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. പുതിയ രോഗികളില്‍ സൗദി പൗരന്മാരുടെ എണ്ണം 38 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
വീടുകളിലും മറ്റു താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കല്‍ ടീമിന്റെ പരിശോധനയക്കു പുറമെ ആളുകളെ ഫോണ്‍ ചെയതു വിളിച്ചു വരുത്തി പരിശോധന നടത്തുന്ന റാന്‍ഡം ടെസ്റ്റിങ്ങും നടക്കുന്നു.

saudi arabia reports 1966 new covid 19 cases- gulf news

Most Popular