Monday, September 27, 2021
Home Gulf Saudi Arabia സൗദിയിൽ ഇന്ന് 32 കോവിഡ് മരണം; 822 പുതിയ രോഗികൾ; 1,099 പേർക്ക് രോഗമുക്തി

സൗദിയിൽ ഇന്ന് 32 കോവിഡ് മരണം; 822 പുതിയ രോഗികൾ; 1,099 പേർക്ക് രോഗമുക്തി

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 822 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രോഗം ബാധിച്ച് ചികിത്സയിലായിരുന്നു 1,099 പേരുടെ പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. 33 പേർ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചതായും സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 3,19,141 പേർക്കാണ്. ഇതിൽ 2,95,063 പേർ രോഗമുക്തി നേടി. 4,015 പേരാണ് രാജ്യത്ത് ഇതു വരെ കോവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 20,063 പേരാണ് രോഗബാധിതരായിട്ടുള്ളത്. ഇതിൽ 1,484 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു.

Most Popular