Wednesday, June 23, 2021
Home Newsfeed ഫലസ്തീനെതിരെയുള്ള ആക്രമണം ഇസ്രായേൽ അവസാനിപ്പിക്കണം; ​സൗ​ദി അ​റേ​ബ്യ

ഫലസ്തീനെതിരെയുള്ള ആക്രമണം ഇസ്രായേൽ അവസാനിപ്പിക്കണം; ​സൗ​ദി അ​റേ​ബ്യ

ഫലസ്തീനെതിരെയുള്ള ആക്രമണങ്ങൾ ഇസ്രായേൽ ഉടൻ അവസ്ഥാനിപ്പിക്കണമെന്ന് സൗദി. പലസ്തീൻ ജനതയുടെ അവകാശങ്ങൾക്കെതിരായ ഇസ്രയേൽ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമത്തിന്റെ അപകടകരമായ ലംഘനമാണെന്ന് സൗദി അറേബ്യയുടെ വിദേശകാര്യമന്ത്രി അഭിപ്രായപ്പെട്ടു. ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണെ​ന്നും ഇ​തി​നാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​വ​രു​ക​യാ​ണെ​ന്നും സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ര്‍ ഫൈ​സ​ല്‍ ബി​ന്‍ ഫ​ര്‍​ഹാ​ന്‍ പ​റ​ഞ്ഞു.

ഇ​സ്രാ​യേ​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ഫ​ല​സ്​​തീ​ന്‍ ജ​ന​ത​ക്കൊ​പ്പ​മാ​ണ്​ സൗ​ദി അ​റേ​ബ്യ. കി​ഴ​ക്ക​ന്‍ ജ​റു​സ​ലേം ത​ല​സ്ഥാ​ന​മാ​യി 1967ലെ ​അ​തി​ര്‍​ത്തി​യി​ല്‍ ഫ​ല​സ്​​തീ​ന്‍ രാ​ഷ്​​ട്ര​മു​ണ്ടാ​ക​ണം.

ഫ​ല​സ്​​തീ​ന്‍, ഇ​സ്രാ​യേ​ല്‍ പോ​രാ​ട്ട​ത്തി​ന്​ സ​മ​ഗ്ര​മാ​യ പ​രി​ഹാ​ര​മി​ല്ലാ​തെ മേ​ഖ​ല​യി​ല്‍ സ്ഥി​ര​ത​യി​ല്ല. കി​ഴ​ക്ക​ന്‍ ജ​റൂ​സ​ല​മി​ലാ​യാ​ലും ഗ​സ്സ​യി​ലാ​യാ​ലും നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ നി​ര്‍​ത്ത​ലാ​ക്കേ​ണ്ട​തു​ണ്ട്. ഗ​സ്സ​യി​ലെ വ​ര്‍​ധി​ച്ചു​വ​രു​ന്ന ആ​ക്ര​മ​ണം ത​ട​യേ​ണ്ട ആ​വ​ശ്യ​ക​ത​ അ​മേ​രി​ക്ക​യു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ഞ​ങ്ങ​ള്‍​ക്ക്​ മ​ന​സ്സി​ലാ​ക്കാ​നാ​യി​ട്ടു​ണ്ട്. അ​തോ​ടൊ​പ്പം ഈ ​ര​ക്ത​ച്ചൊ​രി​ച്ചി​ല്‍ എ​ത്ര​യും വേ​ഗം ത​ട​യാ​ന്‍ പൊ​തു​സ​മൂ​ഹ​ത്തോ​ട്​ യു.​എ​ന്‍ ജ​ന​റ​ല്‍ അ​സം​ബ്ലി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ​റ​ഞ്ഞു.

Most Popular