Saturday, April 17, 2021
Home Gulf Saudi Arabia ചൊവ്വാഴ്ച്ച മുതല്‍ പ്രവാസികള്‍ക്ക് സൗദിയിലേക്ക് മടങ്ങാം; ഉംറ തീര്‍ത്ഥാടനം ഉടന്‍ ആരംഭിക്കും

ചൊവ്വാഴ്ച്ച മുതല്‍ പ്രവാസികള്‍ക്ക് സൗദിയിലേക്ക് മടങ്ങാം; ഉംറ തീര്‍ത്ഥാടനം ഉടന്‍ ആരംഭിക്കും

റിയാദ്: സപ്തംബര്‍ 15 മുതല്‍ പ്രവാസികള്‍ക്ക് സൗദിയിലേക്ക് മടങ്ങി വരാമെന്ന് സൗദി. ജിസിസി പൗരന്മാര്‍, സൗദി വിസയുള്ള പ്രവാസികള്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്ക് ചൊവ്വാഴ്ച്ച മുതല്‍ രാജ്യത്തേക്ക് വരാനാവും. എക്‌സിറ്റ്, റീ എന്‍ട്രി വിസ, വര്‍ക്ക് വിസ, റസിഡന്‍സി പെര്‍മിറ്റ് എന്നിവ ഉള്ളവര്‍ക്കും വിസിറ്റ് വിസക്കാര്‍ക്കും പ്രവേശനം അനുവദിക്കും. മടങ്ങി വരുന്നവര്‍ കോവിഡ് പ്രോട്ടോക്കള്‍ പാലിക്കുകയും 48 മണിക്കൂറിനകം എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്യേണ്ടിവരും.

ഭാഗികമായാകും അതിര്‍ത്തികള്‍ തുറക്കുക. ഏതൊക്കെ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് ഉണ്ടാകുമെന്നത് ഉടന്‍ പ്രഖ്യാപിക്കും.

അതേ സമയം, 2021 ജനുവരി 1ന് ശേഷം മുഴുവന്‍ കോവിഡ് നിയന്ത്രണങ്ങളും നീക്കുമെന്നും കര, കടല്‍ അതിര്‍ത്തിയും വിമാനത്താവളങ്ങളും തുറക്കുമെന്നും സൗദി അറേബ്യ പ്രഖ്യാപിച്ചു. കോവിഡ് സാഹചര്യത്തിലുള്ള ഉംറ പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള പദ്ധതി ഉടന്‍ പ്രഖ്യാപിക്കുമെന്നും സൗദി പ്രസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

ജനുവരി 1ന് ശേഷമായിരിക്കും രാജ്യത്തിന് അകത്തേക്കും പുറത്തേക്കുമുള്ള പൗരന്മാരുടെ എല്ലാ യാത്രകളും അനുവദിക്കുക. മുഴുവന്‍ അതിര്‍ത്തികളും തുറക്കുന്നതോടെയായിരിക്കും ഇത്. ജനുവരി 1ന് 30 ദിവസം മുമ്പായിരിക്കും കോവിഡ് നിയന്ത്രണം നീക്കുന്ന കൃത്യമായ തിയ്യതി പ്രഖ്യാപിക്കുക. യാത്രക്കാര്‍ പാലിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം പ്രഖ്യാപിക്കും.

 

Saudi Arabia to lift COVID travel restrictions for citizens after January 1, 2021

Most Popular